’96’ കന്നഡയിലേക്ക്; നായികയായി ഭാവന

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. നഷ്ടപ്രണയത്തിന്റെ ഇത്തിരി നൊമ്പരവും പ്രണയത്തിന്റെ ആര്‍ദ്രതയുമെല്ലാം പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തി ’96’. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങളും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. സി പ്രേം കുമാറാണ് ’96’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചത്രത്തിലെ ‘കാതലെ… കാതലെ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ’96’ കാലഘട്ടത്തിലെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ’96’ കന്നഡയിലും ഒരുങ്ങുന്നു. ഭാവനയാണ് ജാനകിയായി ചിത്രത്തിലെത്തുന്നത്. കന്നഡയില്‍ ’99’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. പ്രീതം ഗുബ്ബിയാണ് കന്നഡയില്‍ റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗണേഷാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അടുത്ത വര്‍ഷമായിരിക്കും ’99’ ന്റെ ചിത്രീകരണം ആരംഭിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top