രാജ്യത്തെ ആദ്യ പശു മന്ത്രിയുള്‍പ്പെടെ രാജസ്ഥാനില്‍ തോറ്റത് 13 മന്ത്രിമാര്‍!

ashok

രാജസ്ഥാനില്‍ തോല്‍വി രുചിച്ച് മന്ത്രിമാര്‍. വസുന്ധരെ രാജെ സിന്ധ്യയുടെ മന്ത്രിസഭയിലുണ്ടായിരുന്ന 13 മന്ത്രിമാരാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തോറ്റവരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ആകെ 19 മന്ത്രിമാരായിരുന്നു വസുന്ധരെ രാജെയുടെ മന്ത്രിസഭയിലുണ്ടായിരുന്നത്. രാജ്യത്തെ ആദ്യ പശു മന്ത്രിയും ഈ തോറ്റവരില്‍ ഒരാളാണ്.

Read More: ‘ബിജെപിയുടെ നഷ്ടങ്ങള്‍; കോണ്‍ഗ്രസിന്റെയും!’; 2019 ല്‍ ഇനി എന്ത്?

പശു മന്ത്രി ഒട്ടാറാം ദേവാസിക്ക് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനിലെ സിരോഹി മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം 10,253 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സന്യാം ലോധയോടാണ് പരാജയപ്പെട്ടത്. 2013ലാണ് വസുന്ധരെ രാജെ സിന്ധ്യ മന്ത്രിസഭയില്‍ ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്. മന്ത്രി ആയതിന് ശേഷം സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top