കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നരേന്ദ്രമോദിയുടെ ട്വീറ്റ്

രാജ്യം ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് കേന്ദ്ര മന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. മുന്‍ വര്‍ഷത്തെ അഭപേക്ഷിച്ച് കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം തന്നെയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നാല്‍ ബിജെപിയുടെ പ്രഭ കെടുത്തി; അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന്റെ വിജയത്തില്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മിസോറാമിലെ മിസോ നാഷ്ണല്‍ ഫ്രണ്ടിന്റെ(എംഎന്‍എഫ്) വിജയത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിവാദ്യംചെയ്തുകൊണ്ടും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top