നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തില്‍

നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ മുമ്പിലെത്തി മുദ്രാവാക്യം വിളിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഎല്‍എമാര്‍ സത്യാഗ്രഹം നടത്തുന്നത്. സന്നിധാനം ഉള്‍പ്പെടെയുള്ള നാല് സ്ഥലത്താണ് ജില്ലാ മജിസട്രേറ്റ് കൂടിയായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top