Advertisement

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 12, 2018
Google News 0 minutes Read
dILEEP CASE

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിശദമായി വാദം കേൾക്കും. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതൽ ആണോ എന്നതല്ലേ പ്രധാന തർക്കവിഷയം എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു.
രേഖയാണെന്നും പ്രതി എന്ന നിലയിൽ പകർപ്പ് ലഭിക്കാൻ ദിലീപിന് അർഹതയുണ്ടെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. എന്നാൽ തൊണ്ടി മുതൽ ആണെന്നും പ്രതിക്ക് കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു.

പോലീസ് സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും പകർപ്പ് ലഭിച്ചാൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നുമാണ് ദിലീപിൻറെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here