വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരെ കേസ്

actress priyanka committes suicide

വയനാട് മാനന്തവാടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ നോബിള്‍ ജോസിനെതിരെയാണ് വെളളമുണ്ട പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റും അറിയിച്ചു.

Read More: കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നരേന്ദ്രമോദിയുടെ ട്വീറ്റ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലയാണ സ്വദേശി വൈഷ്ണവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുളള സ്‌കൂളിലെ അധ്യാപകന്‍ നോബിള്‍ ജോസിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് വെളളമുണ്ട പൊലീസ് കേസെടുത്തത്. നോബിള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പിലുളളത്. നോബിള്‍ സാറിനെ നീതിക്ക് വിട്ട് നല്‍കണമെന്നും നിയമവിധേമായ ശിക്ഷ വാങ്ങികൊടുക്കമമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Read More: ഇലക്ഷനെയും വെറുതെ വിടാതെ ട്രോളന്‍മാര്‍; ചില ഇലക്ഷന്‍ ട്രോളുകള്‍ കാണാം

മരണത്തില്‍ ദുരൂഹതയുണ്ടെന്നും അധ്യാപകനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ, കെ.എസ്.യു അടക്കമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആരോപണ വിധേയനായ അധ്യാപകനെ അന്വേഷണവിധേയമായ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കി.രണ്ട് ദിവസമായി അധ്യാപകന്‍ അവധിയിലാണ്. കേസെടുത്തേക്കുമെന്ന ഭീതിയില്‍ അധ്യാപകന്‍ ഒളിവില്‍ പോയെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top