Advertisement

പാർട്ടിയെ സമ്മർദ്ദത്തിലാൻ ശ്രമം; പി.കെ.ശശിയുടെ നീക്കം നിരീക്ഷിക്കാൻ CPIM

6 days ago
Google News 2 minutes Read

യുഡിഎഫിനോട് അടുക്കാനുളള കെടിഡിസി ചെയർമാൻ പി.കെ.ശശിയുടെ നീക്കം നിരീക്ഷിക്കാൻ സി.പി.ഐ.എം സംസ്ഥാന നേതൃത്വം. ശശിയുടെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുളള വിശദമായ വിവരങ്ങൾ പാലക്കാട് ജില്ലാ നേതൃത്വം കൈമാറിയിട്ടുണ്ട്. പികെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച വി കെ ശ്രീകണ്ഠൻ എംപി സ്വപ്നലോകത്തെ ബാലഭാസ്കരനെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി E.N സുരേഷ്ബാബു പരിഹസിച്ചു. വികെ ശ്രീകണ്ഠനെ തള്ളി യൂത്ത് കോൺഗ്രസും രംഗത്തെത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് പി.കെ.ശശിയുടെ ശ്രമമെന്നാണ് സിപിഐഎമ്മിന്റെ വിലിയിരുത്തൽ. ഷൊർണൂർ സീറ്റിൽ പി.കെ.ശശി സ്വതന്ത്രനായി മത്സരിക്കാനുളള സാധ്യത വരെ സിപിഐഎം കാണുന്നുണ്ട്. ഷൊർണൂരിലെ മുൻ എംഎൽഎയായ ശശിയെ അവിടെ സ്വതന്ത്രനായി അവതരിപ്പിക്കാൻ കോൺഗ്രസിനും മുസ്ലിം ലീഗിനും പദ്ധതിയുണ്ടെന്നാണ് സിപിഐഎം സംശയിക്കുന്നത്. ജയസാധ്യതക്കപ്പുറം ഇടതു മുന്നണിയിൽ ഇളക്കമുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

Read Also: ‘പാദപൂജ RSS സംസ്കാരം; ഗവർണറുടെ നിലപാട് പ്രതിഷേധാർഹം’; വിമർശിച്ച് കെ.എസ്.യു

മണ്ണാർക്കാട്ടെ പരിപാടിയാണ് ശ്രദ്ധ നേടിയതെങ്കിലും അതിനുമുൻപും ശശി യു.ഡി.എഫ് വേദികളിലെത്തിയതായി പാലക്കാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.. പി കെ ശശിയെ കൂടെക്കൂട്ടാനുള്ള കോൺഗ്രസ് ശ്രമത്തോട് സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെ.

പികെ ശശിയെ കൂടെക്കൂട്ടാനുള്ള നീക്കത്തിൽ കോൺഗ്രസിനുള്ളിൽ വിയോജിപ്പുണ്ട്. സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിതാവളമല്ല കോൺഗ്രസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. പാർട്ടിയെ നേരിട്ട് വിമർശിക്കാനോ വെല്ലുവിളിക്കാനോ മുതിരാത്തതിനാൽ ശശിക്കെതിരെ പ്രതികരിക്കാനോ നടപടിയെടുക്കാനോ
കഴിയാത്തതാണ് സിപിഐഎം നേരിടുന്ന പ്രതിസന്ധി.

Story Highlights : CPIM state leadrership to monitor PK Sasi’s move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here