ഹോക്കി ലോകകപ്പ്; ഇന്ത്യ പുറത്ത്

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് നെതര്‍ലാന്‍ഡിന്റെ എതിരാളികള്‍. ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. തിയറി ബ്രിന്‍ക്മാനും മിന്‍ക് വാനുമാണ് നെതര്‍ലാന്‍ഡിന് വേണ്ടി ഗോളുകള്‍ നേടിയത്. ആകാശ്ദീപ് സിംഗിലൂടെയാണ് ഇന്ത്യയുടെ ഗോള്‍ പിറന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top