മധ്യപ്രദേശിന് കമല്‍ ‘നാഥന്‍’ 

15 വര്‍ഷത്തെ തുടര്‍ച്ചയായ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കമല്‍നാഥിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാത്രിയോടെ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ഭോപ്പാലിലെത്തി. ശേഷം നിയമസഭാ കക്ഷികളുടെ യോഗം ചേര്‍ന്നു. ഈ യോഗത്തിന് പിന്നാലെയാണ് എ.കെ ആന്റണി കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ എംഎല്‍എമാര്‍ പിന്തുണക്കുകയായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായത്തിലെത്തുകയായിരുന്നു. കമല്‍നാഥ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top