Advertisement

പാർലമെന്റ് നടപടികൾ മൂന്നാം ദിവസ്സമായ ഇന്നും പ്രക്ഷുബ്ധമാകും

December 13, 2018
Google News 0 minutes Read
parliament

പാർലമെന്റ് നടപടികൾ മൂന്നാം ദിവസമായ ഇന്നും പ്രക്ഷുബ്ദമാകും. റാഫേൽ വിഷയത്തിൽ ജെ.പി.സി വേണമെന്ന ആവശ്യം സർക്കാർ അംഗീകരിയ്ക്കാത്ത സാഹചര്യത്തിൽ സഭാനടപടികളോട് സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ തിരുമാനം. നടുത്തളത്തിൽ ഇറങ്ങി സഭാനടപടികൾ തടസ്സപ്പെടുത്താനാകും ഇന്നും പ്രതിപക്ഷം ശ്രമിയ്ക്കുക. അതേസമയം സഭാനടപടികൾ തുടർച്ചയായ് തടസ്സപ്പെടുന്ന സാഹചര്യത്തിൽ രാജ്യസഭാ ചെയർമാൻ കക്ഷി നേതാക്കളുടെ യോഗം ഇന്ന് വിളിച്ചേയ്ക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രളയവും ആയ് ബന്ധപ്പെട്ട് റൂൾ 193 പ്രകാരമുള്ള ചർച്ച ഇന്ന് ലോകസഭയിൽ നടക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചർച്ച ഉപസംഹരിച്ച് കേന്ദ്രനിലപാട് സഭയിൽ വ്യക്തമാക്കും. ഇതേവിഷയത്തിൽ കേന്ദ്ര ഇടപെടൽ കാര്യക്ഷമം അല്ല എന്ന ആക്ഷേപം ഉന്നയിച്ച് ഇടത് എം.പി മാർ പാർലമെന്റ് കവാടത്തിൽ ഇന്ന് പ്രതിഷേധ സമരവും നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here