ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; പ്രമുഖ താരങ്ങളുടെ പരിക്ക് ഭീഷണിയാകുന്നു

kohli

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ പെര്‍ത്തില്‍ തുടങ്ങാനിരിക്കെ പ്രമുഖ താരങ്ങളുടെ പരിക്ക്  ഇന്ത്യന്‍ ടീമിനെ വലയ്ക്കുന്നു. രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കാണ്  പുതിയതായി പരിക്കേറ്റത്. ഓപ്പണിങ് ബാറ്റ്‌സ്മാനായ പൃഥ്വി ഷായ്ക്ക് നേരത്തെത്തന്നെ  പരിക്കേറ്റിരുന്നു. ഷാ ഒന്നാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. രോഹിത് ശര്‍മയുടെയും അശ്വിന്റെയും  പരിക്ക് മാറാത്ത പക്ഷം ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി, ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ എന്നിവര്‍  ടീമിലെത്തുമെന്നാണ് സൂചന.

അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിന് ജയിച്ച് ഇന്ത്യ  പരമ്പരയില്‍ മുന്നിലെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top