‘ആത്മഹത്യക്ക് ശ്രമിച്ചത് ജീവിതം തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍’; വേണുഗോപാല്‍ നായരുടെ മരണമൊഴി

ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. തനിക്ക് ജീവിതം തുടരാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരണമൊഴിയില്‍ പറയുന്നു. ശബരിമല വിഷയത്തെ കുറിച്ചോ ബിജെപിയെ കുറിച്ചോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല. ഒരു ഡോക്ടറും മജിസ്‌ട്രേറ്റും ചേര്‍ന്നാണ് മൊഴി രേഖപ്പെടുത്തിയത്. ശബരിമല പ്രശ്‌നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല.
അതേസമയം, വേണുഗോപാല്‍ നായരുടെ മരണത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തിരുവനന്തപുരം മുട്ടട സ്വദേശിയാണ് വേണുഗോപാലന്‍ നായര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here