വേണുഗോപാല്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന്‍

ആത്മഹത്യ ചെയ്ത വേണുഗോപാല്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മണികണ്ഠന്‍. വേണുഗോപാല്‍ മജിസ്‌ട്രേറ്റിനോ ഡോക്ടറിനോ മരണമൊഴി നല്‍കിയിട്ടില്ലെന്നാണ് മണികണ്ഠന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മരിക്കുന്നതിന് മുന്‍പ് വേണുഗോപാല്‍ തന്നോട് മാത്രമാണ് സംസാരിച്ചതെന്നും മറ്റാരോടും സംസാരിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. വേണുഗോപാലിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വേണുഗോപാലിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top