‘ഈ കളി ഇവിടെ വേണ്ട’; ഒടിയന്റെ പ്രദര്‍ശനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

തൃശൂര്‍ കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയറ്ററില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഹര്‍ത്താല്‍ ദിനം രാവിലെ നടക്കേണ്ട ഷോയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘമായി എത്തി തടഞ്ഞത്. ഇതേച്ചൊല്ലി തിയറ്ററില്‍ ഹര്‍ത്താലനുകൂലികളും സിനിമ കാണാന്‍ എത്തിയവരും തമ്മില്‍ ചെറിയ തര്‍ക്കവുമുണ്ടായി.
Read More: അടവുകള്‍ പഠിച്ച് മാണിക്യന്‍; ഒടിയനിലെ പുതിയ ഗാനം
ബിജെപി ഹർത്താലിൽ പലയിടത്തും ഒടിയൻ സിനിമാ പ്രദർശനം തടഞ്ഞു. രാവിലെ മുതൽ തിയറ്ററുകൾക്ക് മുന്നിൽ സിനിമ കാണാൻ എത്തിയവർ ഇതോടെ രോഷാകുലരായി. സിനിമ പ്രദർശനമില്ലെന്ന് അറിയിച്ചതോടെ കോഴിക്കോടും തിരുവനന്തപുരത്തും തിയേറ്ററുകൾക്ക് മുന്നിൽ സംഘര്‍ഷാവസ്ഥയാണ്. തിയേറ്റര്‍ അധികൃതരുടെ നിലപാടിനെതിരെ സിനിമ കാണാനെത്തിയവര്‍ രംഗത്തെത്തി. ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് കോഴിക്കോട് അപ്‌സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ നിലപാട്.
Read More: നേരില്‍ കണ്ടിട്ടും ഒന്നും മിണ്ടാതെ മോദിയും രാഹുലും
തിയേറ്ററുകളുടെ സുരക്ഷിതത്വം ആര് സംരക്ഷിക്കുമെന്നും ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് തിയേറ്റര്‍ അധികൃതർ പറയുന്നത്. തിരുവനന്തപുരം എസ്.എല്‍ തിയറ്ററിന് മുന്നിലും ആരാധകര്‍ പ്രതിഷേധം നടത്തുകയാണ്. ഇവിടെ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here