വേണുഗോപാലന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയത് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ്

venugopalan

ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയത് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് . ഡോക്ടറുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയ മൊഴിയിൽ ബിജെപി സമരത്തെ കുറിച്ചോ ശബരിമലയെ കുറിച്ചോ പരാമർശമില്ല .

കുറെ നാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും, ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിച്ചതാണെന്നും വേണുഗോപാൽ നൽകിയ മൊഴിയിൽ വ്യക്തമാണ് . പുലർച്ചെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിച്ച വേണുഗോപാൽ ഡോ. വിശ്വനാഥൻ ചുമതലക്കാരനായ യൂണിറ്റിന്റെ കീഴിൽ ചികിത്സയിലായിരുന്നു.

‘വേണുഗോപാലന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്’; പൊലീസ് പറയുന്നത് ഇങ്ങനെ

ചികിത്സ തേടിയെത്തുന്നയാൾക്ക് 50 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ടെങ്കിൽ ഡോക്ടർമാർ ഉറപ്പായും മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ വിളിക്കും. ഇത് സാധാരണ നടപടി ക്രമമാണ്. ഈ നടപടി ബന്ധുക്കളെ അറിയിക്കണമെന്ന് നിർബന്ധമില്ല.വേണുഗോപാലിന്റെ കാര്യത്തിൽ ഡോക്ടർമാർ രാവിലെ തന്നെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റിനെ വിളിച്ച് മൊഴി എടുത്തിരുന്നു. മൊഴിയിൽ ശബരിമലയെ കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. ജീവിതം മടുത്തുവെന്ന് വേണുഗോപാൽ പറഞ്ഞതായി മൊഴിയിലുണ്ട്. കുറെ നാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും വേണുഗോപാൽ മൊഴി നൽകിയതായി ഡോക്ടർമാർ സ്ഥിരീകരിക്കുന്നു. സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന വിവരങ്ങൾ. എന്നാൽ സഹോദരന്റെ വാദം ഏറ്റു പിടിച്ചാണ് ബിജെപി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്.

‘ആത്മഹത്യക്ക് ശ്രമിച്ചത് ജീവിതം തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍’; വേണുഗോപാല്‍ നായരുടെ മരണമൊഴി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top