‘വിദേശ യാത്രകള്‍ക്കായി 2,016 കോടി, പരസ്യത്തിന് 4,608 കോടി!’; പ്രധാനമന്ത്രിയുടെ ചെലവുകള്‍ ഇങ്ങനെ

Narendra Modi 2

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി. കണക്കുകള്‍ പുറത്തുവിടണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വി.കെ സിംഗ് കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഇതുവരെ മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2,016 കോടി രൂപയാണ്. നാലര വര്‍ഷത്തിനിടയില്‍ ആകെ നടത്തിയത് 84 വിദേശ പര്യടനങ്ങളാണ്. ചില രാജ്യങ്ങള്‍ ഒന്നിലധികം തവണയും മോദി സന്ദര്‍ശിച്ചിട്ടുണ്ട്. മോദി ആദ്യം നടത്തിയ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു. ആകെ നടത്തിയ 84 യാത്രകള്‍ക്കായി ചെലവഴിച്ച തുകയാണ് 2,016 കോടി.

കണക്കുകള്‍ ഇങ്ങനെ…

2014ല്‍ വിമാനത്തിന് നല്‍കിയ കൂലിയും പരിപാലനച്ചെലവും മാത്രം കൂട്ടി 314 കോടിയിലധികം രൂപ ചെലവായി. 2015ല്‍ ഇത് 338 കോടി കടന്നു. 2016ല്‍ വീണ്ടും ഉയര്‍ന്ന് 452.95 കോടിയായി. 2017ല്‍ ആയപ്പോള്‍ 441. 09 കോടി. ഈ വര്‍ഷം ഇതുവരെയുള്ള ചെലവ് 465. 89 കോടിയാണ്. ഹോട്ട്‌ലൈന്‍ സംവിധാനത്തിനായി 2014-15-16 വര്‍ഷങ്ങളില്‍ 9.12 കോടി രൂപ ചെലവായി. ബാക്കി വര്‍ഷങ്ങളിലെ ബില്ല് ലഭ്യമായിട്ടില്ല.

നാലര വര്‍ഷം കൊണ്ട് മോദിയുടെ പദ്ധതികളുടെയും നേട്ടങ്ങളുടെയും പ്രചാരണങ്ങള്‍ക്കായി 4,608 കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top