ഹര്‍ത്താല്‍ നടത്താന്‍ നിര്‍ബന്ധിതമായി; പ്രധാനമന്ത്രി

Narendra Modi exam

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമായതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

കേരളത്തിലെ ബിജെപി ഹർത്താലിനെ ന്യായീകരിച്ച പ്രധാനമന്ത്രി ഹർത്താൽ നടത്താൻ ബി ജെ പി നിർബന്ധിതമായതാണെന്നും പറഞ്ഞു. എന്നാൽ, പ്രശ്നങ്ങളിൽ ഇത്തരത്തിലുള്ള കടുത്ത നിലപാടുകൾ പ്രവർത്തകർ എടുക്കരുതെന്നും പരിധിവിട്ട പ്രവർത്തനങ്ങളിലേക്ക് പ്രവർത്തകർ പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top