‘സമൂഹത്തോട് വെറുപ്പ്’; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി സമരവേദിയില്‍ വച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. മരിക്കുന്നതിന് മുന്‍പ് വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തായത്. മരണമൊഴിയുടെ പകര്‍പ്പ് ’24’ ന് ലഭിച്ചു. മൊഴിയില്‍ ശബരിമല വിഷയം പരാമര്‍ശിച്ചിട്ടില്ല. സ്വബോധത്തോടെയാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് പൊലീസും വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 11.20 നാണ് മൊഴിയെടുത്തതായി വ്യക്തമാക്കുന്നത്. ‘ആരങ്കിലും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ’, ‘ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടോ’ എന്ന ചോദ്യങ്ങള്‍ക്ക് ‘ഇല്ല’ എന്ന് വേണുഗോപാലന്‍ നായര്‍ മറുപടി നല്‍കിയിട്ടുണ്ട്.

‘എന്തായിരുന്നു സംഭവം’ എന്ന ചോദ്യത്തിന് വേണുഗോപാലന്‍ നായര്‍ നല്‍കിയ മറുപടി ഇങ്ങനെ: “എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തു കൂട്ടുന്നത് കാരണമാണ്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല”.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top