വേണുഗോപാലന്‍ നായരുടെ മൃതദേഹം ബിജെപി സമരപന്തലില്‍ പൊതുദര്‍ശനത്തിന് വച്ചു

venugopalan

ബിജെപി സമരപന്തലിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൃതശരീരം ബി.ജെ.പി സമരപന്തലിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിരവധി ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെയാണ് മൃതശരീരം സമരപ്പന്തലിൽ എത്തിച്ചത്. പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് നാല് മണിയോടെ മൃതദേഹം സംസ്‌കരിച്ചു. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top