102-ാം വയസില്‍ ആകശത്തിലൂടെ പാറിപ്പറന്ന് ഒരു മുത്തശ്ശി; വീഡിയോ കാണാം

കുട്ടിക്കാലം മുതല്‍ക്കെ ഒരുവട്ടമെങ്കിലും ആകാശത്തൊന്ന് പാറിപ്പറക്കാന്‍ കൊതിച്ചിട്ടുണ്ട് പലരും. ചിലര്‍ ഈ ആഗ്രഹവുമായി മുന്നോട്ടേക്ക് പോകും. മറ്റു ചിലര്‍ പാതിവഴിയില്‍ ഉപേക്ഷിക്കും ഇത്തരം സ്വപ്‌നങ്ങള്‍. എന്നാല്‍ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുമ്പില്‍ പുതിയൊരു മാതൃക തീര്‍ക്കുകയാണ് ഒരു മുത്തശ്ശി.

ആകാശത്തിലൂടെ പാറിപ്പറക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ്. ഐറിന്‍ ഓഷി എന്ന 102 വയസുകാരി ലോകത്തിലെ ഏറ്റവും പ്രായംചെന്ന സ്‌കൈ ഡൈവര്‍ എന്ന പുതുചരിത്രവും കുറിച്ചിരിക്കുകയാണ്. 14000 അടി ഉയരത്തില്‍ നിന്നുമാണ് ഐറിന്‍ ഓഷി ചാടിയത്. പാരാമെഡിക് പരിശീലക ജെഡ് സ്മിത്തും മുത്തശ്ശിക്കൊപ്പമുണ്ടായിരുന്നു.

വെറുമൊരു കൗതുകത്തിനുവേണ്ടി മാത്രമല്ല ഐറിന്‍ ഓഷി സ്‌കൈ ഡൈവ് ചെയ്തത്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നതിനായി നടത്തുന്ന ഒരു സന്നദ്ധ സംഘടനയ്ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് പ്രായത്തെപ്പോലും മറന്ന് ഈ സാഹസത്തിന് ഐറിന്‍ മുത്തശ്ശി തയാറായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top