സംസ്ഥാനത്ത് ബ്രൂവറികൾ തുടങ്ങും

bruvery

സംസ്ഥാനത്ത് ബ്രൂവറികൾ തുടങ്ങുമെന്ന് സൂചന നൽകി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മദ്യലോബികൾക്ക് അനുകൂലമായ നിലപാടുകളാണ് ഈ സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാക്കൾ പ്രതികരിച്ചു.

സംസ്ഥാനത്തിന് അവശ്യമായ മദ്യം കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനാണ് സംസ്ഥാനത്ത് ബ്രൂവറികൾ തുടങ്ങാനുള്ള സർക്കാർ നീക്കം. ബ്രൂവറി തുടങ്ങിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആകുമെന്നും നിലവിൽ പുറത്തുനിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടു വരുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പഴയ അനുമതി ആവർത്തിക്കാനാണ് പുതിയ ബ്ലൂ വറികളും ഡിസ്ലറികളും അനുവദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top