കൊച്ചിയില്‍ നടിയുടെ ഉടമസ്ഥതയില്‍ ഉള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ്

കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെയാണ് ആക്രമണം ഉണ്ടായത്. നടിയായ ലീന മറിയ പോള്‍ എന്ന സ്ത്രീയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.
2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. പണം നല്‍കാതെ ഇരുന്ന ലീന ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ബൈക്കില്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here