സി.കെ പത്മനാഭന്റെ നിരാഹാര സമരം തുടരുന്നു

ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സികെ പത്മനാഭൻ നടത്തുന്ന നിരാഹാരസമരം തുടരുന്നു. ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് പകരം സികെ പത്മനാഭൻ നിരാഹാരം ആരംഭിച്ചത്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തകരെ എത്തിച്ച് സമരം കൂടുതൽ ശക്തിപ്പെടുത്താണ് തീരുമാനം.
Read More: ‘മേരേ പ്യാരേ ദേശവാസിയോം’ ഇനി വെള്ളിത്തിരയില്‍
ബിജെപിയുടെ നിരാഹാര സമരം ഇപ്പോള്‍ 13-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും. കഴിഞ്ഞ മാസം മൂന്നിനാണ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് സമരം സി.കെ പത്മനാഭന്‍ ഏറ്റെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here