ഐ.എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന്റെ സഹോദരൻ തുശൂർ ചെമ്പൂക്കാവ് അയിനിവളപ്പിൽ ബിജു മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരിൽ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാൻഡിനോട് ചേർന്ന് വരികയായിരുന്ന വിജുവിന്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ മരിച്ചു.

നെഞ്ചിനും തലക്കും പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്നു വിജു. വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ പൊലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷിനു നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേർന്നാണ് വിജുവിനെ ആശുപത്രിയിലെത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top