പ്രധാനമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു: കോടിയേരി

ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലിന് പിന്തുണ നല്‍കുന്നതിലൂടെ പ്രവര്‍ത്തകര്‍ക്ക് കലാപത്തിനുള്ള ആയുധം കൊടുക്കുകയാണ് മോദി ചെയ്യുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. അതേസമയം, ഹര്‍ത്താലുകള്‍ നിരോധിക്കുകയല്ല വേണ്ടതെന്നും കോടിയേരി പറഞ്ഞു. ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം വേണം. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായം ഉണ്ടാക്കണം. ഹര്‍ത്താല്‍ നടത്തി ബിജെപി ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top