കെപിസിസി നേതൃയോഗങ്ങൾ ഇന്ന്

mullappalli ramachandran

ലോക്​സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ കെപിസിസി നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. പുനസംഘടനയും തർക്കങ്ങളും വോട്ടർ പട്ടികയും അടക്കം വിശദമായ റിപ്പോർട്ടുമായി യോഗത്തിന് എത്താനാണ് ഡിസിസി അധ്യക്ഷൻമാരോട് കെപിസിസി അധ്യക്ഷന്റെ നിർദ്ദേശം. ഡിസിസി അധ്യക്ഷന്മാരുടെയും ജില്ലാ ചുമതലയുളള കെപിസിസി ഭാരവാഹികളുടെയും ലോക്​സഭാ മണ്ഡലം ഭാരവാഹികളുടെയും യോഗം രാവിലെ ചേരും. കെപിസിസി രാഷ്​ട്രീയകാര്യ സമിതി യോഗം വൈകിട്ട് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ശബരിമല തുടർ സമരം, വനിതാ മതിലിന് എതിരായ പ്രചാരണം തുടങ്ങിയ വിഷയങ്ങളിൽ വൈകിട്ട് ചേരുന്ന രാഷ്​ട്രീയകാര്യ സമിതി തീരുമാനം എടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top