ഗ്വാളിയോര്‍ രൂപത ബിഷപ്പ് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബിഷപ്പ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻതന്നെ തൊട്ടടുത്തുള്ള ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്‍റ് ജോസഫ് ഇടവകാംഗവുമാണ് മാർ തോമസ് തെന്നാട്ട്. 2016 ഒക്ടോബർ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top