വിദ്യാര്‍ത്ഥിനികള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാന്‍ പരീക്ഷ മാറ്റിയിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റി

mg

ജനുവരി ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. /സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾ ഡിസംബർ 31 ലേക്ക് മാറ്റിയത് വിദ്യാർഥികൾക്ക് വനിത മതിലിൽ പങ്കെടുക്കുന്നതിനാണെന്ന നിലയിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മഹാത്മാ ഗാന്ധി സർവകലാശാല അറിയിച്ചു. ക്രിസ്മസ് അവധിക്കുശേഷം ഡിസംബർ 31ന് കോളജുകൾ തുറക്കുന്നതിനാലും ജനുവരി ഒന്നിന് പരീക്ഷ നടത്തുന്നതിൽ ചില സാങ്കേതിക തടസമുള്ളതിനാലുമാണ് ഡിസംബർ 31 ലേക്ക് പരീക്ഷകൾ മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top