സൗദിയില്‍ വ്യവസായ മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ദ്ധിച്ചു

nitaqat

രാജ്യത്ത് സ്വദേശീവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സൗദി തൊഴില്‍ മന്ത്രാലയം. വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു.

സൗദിയില്‍ ആകെയുള്ള 1,12,700 വ്യവസായ സ്ഥാപനങ്ങളില്‍ 12,11,982 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 3,74,497-ഉം സൌദികള്‍ ആണ്. എണ്ണ, വാതക മേഖലകളിലെ സ്വദേശീവല്‍ക്കരണം എണ്‍പത്തിനാല് ശതമാനമാണ്. വ്യവസായ മേഖലയില്‍ ആകെ 8,37,485 വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ അറുപത്തിരണ്ട് ശതമാനവും സ്വദേശികളാണ്. പതിനായിരം സൗദി വനിതകളും മുപ്പത്തിയൊരായിരം വിദേശ വനിതകളും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന പുതിയ പദ്ധതികളില്‍, കൂടുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ സാധ്യതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top