സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനേയും മകന്റെ ഭാര്യയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

attack

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനേയും മകന്റെ ഭാര്യയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. പൊയ്കയിൽ ശ്രീജുവിനെയാണ് കാറിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. അമ്പലകുളങ്ങര നിട്ടൂർ റോഡിലാണ് സംഭവം. സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ 17നാണ് പി മോഹനന്റെ മകനും ഭാര്യയ്ക്കും എതിരെ എതിരെ ആക്രമണം ഉണ്ടായത്. കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വച്ചായിരുന്നു സംഭവം. ഇവരുടെ കാര്‍ വളഞ്ഞ സംഘം ആദ്യം താക്കോല്‍ ഊരിയെടുത്തു പിന്നീട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top