ഓസീസിന് 326 റണ്‍സ്; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 326 റണ്‍സിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റിന് 277 എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഓസീസിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ 49 റണ്‍സ് എടുക്കുന്നതിനിടയില്‍ നഷ്ടമായി. 70 റണ്‍സെടുത്ത ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (58), ആരോണ്‍ ഫിഞ്ച് (50) ഷോണ്‍ മാര്‍ഷ് (45) എന്നിവരും ഓസീസിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അതേസമയം, പേസിനെ പിന്തുണക്കുന്ന പിച്ചില്‍ ഓസീസിന്റെ സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടി വരും.
ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇപ്പോള്‍ തന്നെ ആറ് റണ്‍സ് എടുക്കുന്നതിനിടയില്‍ ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ മുരളി വിജയ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here