ഇതോ.., റെയില്‍വേ സ്‌റ്റേഷനോ…! സംശയിക്കേണ്ട റെയില്‍വേ സ്‌റ്റേഷനൊക്കെ ഇപ്പോള്‍ ഇങ്ങനയാ: ചിത്രങ്ങള്‍ കാണാം

റെയില്‍വേ സ്‌റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ചെളിപിടിച്ച തറകളും വൃത്തിഹീനമായ ചുവരുകളുമൊക്കെയായിരിക്കും ആദ്യം ഓര്‍മ്മ വരിക. എന്നാല്‍ അതൊക്കെ വെറും പഴങ്കഥകളാകുന്നു. കുറച്ച് മാസങ്ങളായി നവീകകരണത്തിന്റെ പാതയിലാണ് ഇന്ത്യയിലെ റയില്‍വേ സ്റ്റേഷനുകള്‍. മനോഹരമായ ചിത്രപ്പണികളും കൊത്തുപണികളുംകൊണ്ട് സുന്ദരമാക്കിയിരിക്കുകയാണ് റെയില്‍വേ സ്‌റ്റേഷനുകള്‍. ആദ്യ നോട്ടത്തില്‍ റെയില്‍വേ സ്‌റ്റേഷനാണെന്ന് തോന്നുകയേ ഇല്ല. അത്രമേല്‍ മനോഹരം.
യാത്രക്കാരന്റെ ഓരോ യാത്രകളും അവിസ്മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റയില്‍വേ സ്‌റ്റേഷനുകള്‍ മുഖം മിനുക്കുന്നത്. ഇന്ത്യയിലുടനീളമായി വൈവിധ്യമാര്‍ന്ന ചിത്രകലയിലൂടെ ഏകദേശം 65ഓളം റെയില്‍വേ സ്‌റ്റേഷനുകള്‍ ഇതിനോടകം മനോഹരമാക്കിയിട്ടുണ്ട്.
Read More: പ്രളയദുരിതാശ്വാസം; കൈവശരേഖയില്ലെങ്കില്‍ ഭവന സഹായം വൈകും
സ്വച് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് റെയില്‍േ സ്റ്റേഷനുകളുടെ ഈ മോഡികൂട്ടല്‍. വരും മാസങ്ങളില്‍ കൂടുതല്‍ സ്‌റ്റേഷനുകള്‍ ഭംഗിയാക്കുമെന്നു കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിബ്രുഗഢ് റെയില്‍വേ സ്‌റ്റേഷന്‍
ബല്ലാരി റയില്‍വേ സ്‌റ്റേഷന്‍
ഭോപ്പാല്‍ റയില്‍വേ സ്റ്റേഷന്‍
ദര്‍ഭംഗ റെയില്‍വേ സ്റ്റേഷന്‍
അലിപൂര്‍ദൂര്‍ റെയില്‍വേ സ്റ്റേഷന്‍
മൈസൂര്‍ റയില്‍വേ സ്റ്റേഷന്‍
കലാക്കുണ്ട് റെയില്‍വേ സ്റ്റേഷന്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here