Advertisement

കലാലയത്തിലെ ഹാസ്യമുഹൂര്‍ത്തങ്ങളും സസ്‌പെന്‍സുമായ് ‘സകലകലാശാല’; ട്രെയ്‌ലര്‍ കാണാം

December 15, 2018
Google News 1 minute Read

കലാലയത്തിന്റെ കഥ രസകരമായി പറയുന്ന ചിത്രം ‘സകലകലാശാല’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കോളേജ് കാലഘട്ടത്തിലെ ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങളും കുറച്ചധികം സസ്‌പെന്‍സുകളും നിറച്ചുകൊണ്ടാണ് ‘സകലകലാശാല’യുടെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 11 ന് തീയറ്ററുകളിലെത്തും. കോളേജ് കോമഡി എന്റര്‍ടെയ്നറാണ് സകലകലാശാല.

വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന്‍, മാനസ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here