തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി

തമിഴ്‌നാട് തൂത്തുകുടി വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനി തുറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. മൂന്ന് ആഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ പ്ലാന്റിന്റെ പരിസരത്ത് ജീവിക്കുന്ന ആളുകളുടെ ഉന്നമനത്തിനുവേണ്ടി ചെലവിടണമെന്നും ട്രൈബ്യൂണല്‍ ഉത്തരവ്. ചെമ്പ് ഖനനം തുടരാനുള്ള അനുമതിയും ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്.

13 പേരുടെ മരണത്തിനു ഇടയാക്കിയ തൂത്തുക്കുടി വെടിവയ്പ്പിന് ശേഷം വേദാന്ത കോപ്പര്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. രണ്ടാം ഘട്ട വികസനത്തിന് ഭൂമി അനുവദിച്ചതും റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെ ഈ നടപടികളാണ് ട്രൈബ്യൂണ്യല്‍ ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top