ശബരിമല; നിരാഹാര സമരത്തെ ചൊല്ലി ബിജെപിയിൽ ഭിന്നത

ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ തുടരുന്ന നിരാഹാര സമരത്തെ ചൊല്ലി ബിജെപിയിൽ ഭിന്നത . സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതൃത്വത്തിനും വ്യക്തതയില്ല . ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ടി ബിജെപി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. എ എൻ രാധാകൃഷ്ണനു ശേഷം സി കെ പത്മനാഭൻ സമരം തുടരുന്നു. ശബരിമല വിഷയത്തിൽ തുടക്കത്തിലുണ്ടായിരുന്ന മേൽക്കൈ സമരപ്പന്തലിൽ ദൃശ്യമല്ല. പ്രവർത്തകരുടെ വലിയ തള്ളിക്കയറ്റമില്ല. ഇതിനിടെ വേണുഗോപാലൻ നായർ എന്നൊരാൾ സമരപ്പന്തലിനു മുന്നിൽ ആത്മാഹുതി ചെയ്തതും തുടർന്ന് നടത്തിയ ഹർത്താലും ബി ജെ പി ക്ക് ദോഷം ചെയ്തെന്ന വിലയിരുത്തൽ പാർട്ടി യിൽ ശക്തവുമാണ്. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം തന്നെ ഹർത്താലിനെതിരെ രംഗത്തുവന്നു.
സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാക്കൾക്ക് പിടിയില്ല. ശബരിമലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഇതേ വിഷയത്തിൽ നിയമസഭാ കവാടത്തിൽ ഉപവസിച്ച യുഡിഎഫ് എംഎല്‍എമാര്‍ സഭ പിരിഞ്ഞതോടെ സമരവും നിർത്തി. ലോക്സഭാ തെരഞ്ഞെടുപ്പു വരെ ശബരിമല സമരം സജീവമാക്കി നിർത്തണമെന്ന ദേശീയാധ്യക്ഷൻ അമിത് ഷായുടെ നിർദേശമാണ് ബി ജെ പി നേതാക്കളെ സമരം അവസാനിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here