ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശൂരിൽ ചേരും

ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷം. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭിന്നത പ്രകടമായേക്കും.
മാത്യു ടി തോമസിനെ നീക്കി കെ കൃഷ്ണൻകുട്ടി മന്ത്രിയായതോടെയാണ് ജനതാദളിൽ ഭിന്നത രൂക്ഷമായത്. നിലവിൽ കൃഷ്ണൻകുട്ടിയാണ് പ്രസിഡന്റ്. അധ്യക്ഷ സ്ഥാനം മാത്യു ടി തോമസിന് നൽകണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ സി കെ നാണുവാണ് അധ്യക്ഷ സ്ഥാനത്തിന് അർഹനെന്നാണ് കൃഷണൻകുട്ടി വിഭാഗം പറയുന്നത്. മന്ത്രി സ്ഥാനത്തേക്ക് കൃഷ്ണൻകുട്ടിയെ പിന്തുണച്ചതിന് പ്രത്യുപകാരമെന്നാണ് ഈ നീക്കത്തെ മാത്യു ടി തോമസ് വിഭാഗം ആരോപിക്കുന്നത്. മാത്യു ടി തോമസിനൊപ്പമുള്ള പല ജില്ലാ നേതാക്കളും പാർട്ടി വിടുകയോ കൃഷ്ണൻകുട്ടി വിഭാഗത്തിനൊപ്പം ചേരുകയോ ചെയ്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ദേശീയ നേത്യത്വത്തിനാണ് മുഖ്യ പങ്ക് .ദേവഗൗഡയുടെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകമാവുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here