ഇഷാ അംബാനിയുടെ വിവാഹത്തിന് ഭക്ഷണം വിളമ്പിയത് ബോളിവുഡ് താരനിര; വീഡിയോ

bollywood actors served food in isha ambani wedding

അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹം ഏറെ നാളായി ചർച്ചയായിട്ട്. അത്യാഢംബരപൂർണ്ണമായ വിവാഹ നിശ്ചയ ചടങ്ങുകളാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചതെങ്കിൽ ഇന്ന് ചർച്ചയായിരിക്കുന്നത് ഇഷയുടെ വിവാഹത്തിന് ഭക്ഷണം വിളമ്പിയവരാണ്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും, ഐശ്വര്യ റായിയും ആമിർ ഖാനുമൊക്കെയാണ് ഇഷയുടെ വിവാഹത്തിന് ഭക്ഷണം വിളമ്പിയത്.

താരങ്ങൾ ഭക്ഷണം വിളമ്പുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ എന്താണ് ഇവർ ഭക്ഷണം വിളമ്പുന്നതെന്ന സംശയമാണ് ദൃശ്യങ്ങൾ കണ്ട ആരാധാകർക്ക്. ഇതിനുള്ള ഉത്തരം നൽകി അഭിഷേക് ബച്ചൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഒരു ആചാരത്തിന്റെ ഭാഗമായാണ് തങ്ങൾ ഭക്ഷണം വിളമ്പിയതെന്നാണ് അമിതാഭ് ഭച്ചൻ ട്വീറ്റ് ചെയ്തത്. ‘സജൻ ഗോദ്’ എന്നാണ് ആചാരത്തിന്റെ പേര്. ആചാരപ്രകാരം വധുവിന്റെ വീട്ടുകാർ വരന്റെ കുടുംബത്തിന് ഭക്ഷണം വിളമ്പണം. ഇതായിരുന്നു അവിടെ നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top