സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടത്; വനിതാ മതിലിനെതിരെ കെസിബിസി

kcbc against women wall

വനിതാ മതിലിനെതിരെ കെസിബിസി. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടതെന്ന് കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്നത് ശരിയല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണമെന്നും നവോത്ഥാനത്തിൻറെ പ്രചാരകരായി ചിലരെ മാത്രം വാഴിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top