കോട്ടയത്ത് എം പാനല്‍ ജീവനക്കാരന്റെ ആത്മഹത്യാ ഭീഷണി

m panel

കോട്ടയത്ത് എം പാനല്‍ ജീവനക്കാരന്റെ ആത്മഹത്യാ ഭീഷണി. എം പാനല്‍ ജീവനക്കാരെ ഇന്ന് തന്നെ പിരിച്ച് വിടണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് യുവാവിന്റെ ഭീഷണി. എംപാനല്‍ കണ്ടക്ടര്‍ എം നിഷാദാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോട്ടയം ഡിപ്പോയ്ക്ക് മുകളില്‍ കയറി നിന്നാണ് നിഷാദ് ആത്മഹത്യാ ഭീഷണി മുഴക്കിയത്, എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരം താഴെയിറങ്ങിയെങ്കിലും ആത്മഹത്യയല്ലാതെ മറ്റ് വഴി മുന്നില്‍ ഇല്ലെന്നാണ് നിഷാദ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top