കർഷകരുടെ പ്രതിഷേധം വകവെക്കാതെ പാലക്കാട് വാതക പൈപ്പ് ലൈൻ നിർമ്മാണം പുനരാരംഭിച്ചു

palakkad gas pipe line construction began

പാലക്കാട് കുഴൽമന്ദത്ത് കർഷകരുടെ പ്രതിഷേധം വകവെക്കാതെ വാതക പൈപ്പ് ലൈൻ നിർമ്മാണം പുനരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

ദേശീയപാതയോട് ചേർന്നുള്ള നെൽപാടങ്ങൾക്ക് മധ്യത്തിലൂടെയാണ് വാതക പൈപ്പ് ലൈൻ നിർമ്മിക്കുന്നത്. പ്രതിഷേധക്കാരെ തടയാൻ വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാൽ നിർമ്മാണം തടയില്ലെന്നും നിയമപോരാട്ടം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

നെൽകൃഷി വിളവെടുപ്പ് കഴിയുന്നതുവരെ രണ്ട് മാസത്തേക്കെങ്കിലും നിർമ്മാണം നിർത്തിവെയ്ക്കണമെന്നായിരുന്നു കർഷകരുടെ പ്രധാന ആവശ്യം. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെന്നും കർഷകർ ആരോപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച നിർമ്മാണം തിങ്കളാഴ്ച വീണ്ടും തുടങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top