രാജസ്ഥാൻ, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരുടെ സത്യ പ്രതിജ്ഞ ഇന്ന്

election

രാജസ്ഥാൻ, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് കോൺഗ്രസ് മുഖ്യ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.രാജ്യസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഖോലോട്ടും ഉപമുഖ്യ മന്ത്രിയായി സച്ചിന്‍ പൈലറ്റും ഇന്ന് അധികാരമേല്‍ക്കും .മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥും ചത്തീസ് ഗഢില്‍ ഭൂപേഷ് ഭാഗലും സത്യപ്രതിഞ് ചെയ്യും . സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യനിരയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കം.
രാവിലെ 10.30 ന് ജയ്പ്പൂരിലെ ആല്‍ബർട്ട് മ്യൂസിയം ഹാളിലാണ് മുഖ്യ മന്ത്രി അശോക് ഖേലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും സത്യപ്രതിഞ് ചെയ്ത് അധികാരമേല്‍ക്കുക. സത്യപ്രതിഞ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.രാഹുലിന് പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും നാഷണല്‍ കോണ്ഫ്രറസ് നേതാവ് ഫറൂഖ് അബ്ദുള്ളയും എത്തിയേക്കും.

ഉച്ചയ്ക്ക് 1.30നാണ് മധ്യപ്രദേശിലെ സത്യപ്രതിഞ്ജ ചടങ്ങ്. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗഡിൽ നടക്കുന്ന ചടങ്ങലില്‍ മുഖ്യ മന്ത്രിയായി കമല്‍ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കും. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനജി ,സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബി എസ് പി അദ്യക്ഷന്‍ മായാവതി എന്നിവർ  സത്യപ്രതിഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ചത്തീസ് ഗഢില്‍ ഭൂപേഷ് ഭാഗലും ഇന്ന് അധാകാരമേല്‍ക്കും റായ്പൂരിലാണ് ഭൂപേഷ് ഭാഗലിന്‍റെ സത്യ പ്രതിഞ ചടങ്ങുകള്‍ നടക്കുന്നത്. സത്യപ്രതിഞ ചടങ്ങ് ആഘോഷമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ തീരുമാനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top