വർക്കലയിൽ രണ്ടുവയസ്സുകാരനെ അമ്മ മർദ്ദിച്ചു കൊലപ്പെടുത്തി

school plastering fell off one child dead

വർക്കല പന്ത് വിളയിൽ മർദ്ദനമേറ്റ് കുട്ടി മരിച്ചു. രണ്ടു വയസ്സുകാരൻ അഭിമന്യുവാണ് മരിച്ചത്. കുട്ടിയുടെ അമ്മ ഉത്തരയും കാമുകനായ രജീഷും അറസ്റ്റിൽ.

ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ ദേഹത്ത് ക്ഷതമേറ്റ പാടുകൾ ഉണ്ടായിരുന്നു. അന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. 6 മാസമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉത്തര 2 മാസമായി വർക്കലയിലുള്ള രജീഷുമായി പ്രണയത്തിലായിരുന്നു.

കുട്ടി കുസൃതി കാണിച്ചപ്പോൾ അടിക്കുകയാണ് ചെയ്തതെന്നാണ് അമ്മയായ ഉത്തര പോലീസിനു നൽകിയ മൊഴി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top