നാളെ രാവിലെ ശബരിമല കയറും : ട്രാൻസ്‌ജെൻഡർ സംഘം

നാളെ രാവിലെ ശബരിമല കയറുമെന്ന് ട്രാൻസ്‌ജെൻഡർ സംഘം. ഇക്കാര്യത്തിൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചതായി ട്രാൻസ് ജൻഡർ കൂട്ടായ്മ അവകാശപ്പെട്ടു. മല കയറ്റത്തിന് സുരക്ഷ ഒരുക്കാമെന്ന് പൊലീസ് സമ്മതിച്ചതായും ഇവർ പറഞ്ഞു.

ഞായറാഴ്ച ശബരിമല ദർശനത്തിനു പോയ തൃപ്തി ഷെട്ടി, അനന്യ രെഞ്ചു,അവന്തിക എന്നിവരെ പൊലീസ് തടഞ്ഞിരുന്നു. പോലീസ് നടപടിക്കെതിരെ ട്രാൻസ്‌ജെൻഡർ കൂട്ടായ്മ ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി അംഗം കൂടിയായ ഡിജിപി ഹേമചന്ദ്രന് പരാതി നൽകിയെങ്കിലും മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കട്ടെയെന്നായിരുന്നു മറുപടി. പിന്നീട് എഡിജിപി മനോജ് എബ്രഹാമിനെ കണ്ടപ്പോഴാണ് അനുകൂല പ്രതികരണമുണ്ടായത്.

ശബരിമലയിലേക്ക് കൊണ്ടുപോയ ഇരുമുടിക്കെട്ട് ദർശന ശേഷമേ തിരികെക്കൊണ്ടു പോകൂ എന്ന നിലപാടിലായിരുന്നു ട്രാൻസ് ജൻഡർ കൂട്ടായ്മ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top