Advertisement

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

December 18, 2018
0 minutes Read
transgenders returned from sabarimala

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇന്ന് അര്‍ധരാത്രിയോടെയാണ് നിലവില്‍ നിരോധനാജ്ഞ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡിസംബര്‍ 18 അര്‍ധരാത്രി അവസാനിക്കേണ്ടിയിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22 അര്‍ധരാത്രി വരെയായി നീട്ടുകയായിരുന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, ശബരിമല ദര്‍ശനത്തിനെത്തുന്ന വിശ്വാസികളെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top