കെഎസ്ആര്‍ടിസി; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി

എം – പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ സംബന്ധിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 4071 എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടെന്നും  പി എസ് സി പട്ടികയിൽ നിന്ന് നിയമനം ആരംഭിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇവരുടെ എത്രയും വേഗം നിയമനം പൂർത്തിയാക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയിൽ വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു.  അഡ്വൈഡ് മെമ്മോ നൽകിയവരുടെ നിയമനം 2 ദിവസത്തിനകം പുർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top