കേരള ബാങ്ക് ഫെബ്രുവരി പകുതിയോടെ യാഥാർഥ്യമാകും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

kerala bank will be reality in feb says kadakampally surendran

ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ സഹകരണ മേഖലയെ ആധുനികവൽക്കരിക്കാനാണ് കേരള ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും.

സംസ്ഥാന സഹകരണ ബാങ്കിൻറെ നൂതന ബാങ്കിങ് സേവനങ്ങൾക്ക് ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. നിലവിൽ ബാങ്കിങ് ഭീമന്മാർ വലിയ തുകയാണ് വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് ഇടാക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top