കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവെച്ചു

kerala blasters coach david james resigned

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ് രാജിവെച്ചു. ഐഎസ്എല്ലിന്റെ 2018-19 സീസണിൽ കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ഇതേ തുടർന്നായിരുന്നു രാജി.

ഒരു സീസണിന്റെ പകുതിക്ക് വച്ച് രാജി വെക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ കോച്ചാണ് ഡേവിഡ് ജെയിംസ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്ന റെനേ മുളെൻസീൻ ടീമിന്റെ മോശം പ്രകടനം കാരണം പുറത്തേക്ക് പോയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top