വനിതാ മതില്‍ എങ്ങനെ വര്‍ഗീയ മതിലാകും: കോടിയേരി

എൻ.എസ്.സിനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് നേതൃത്വത്തിന് യാഥാസ്ഥിതിക മനോഭാവമാണെന്നും സംഘടനയെ ആർ.എസ്.എസിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. വനിതാ മതിലിൽ എൻ.എസ്.എസിന്റെ പ്രതികരണം ശരിയായില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read More: മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെള്ളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചു
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് കോടിയേരി ബാലകൃഷ്ണന്റെ ഇന്നത്തെ വാക്കുകൾ. വനിതാ മതിലിന് എതിരായ എൻ.എസ്.എസിന്റെ നിലപാടിനെതിരെ കോടിയേരി ബാലകൃഷ്ണൻ നിശിതമായി വിമർശിച്ചു.
Read More: ഇടുക്കി ലോക്‌സഭാ സീറ്റിലേക്ക് ഉമ്മന്‍ചാണ്ടിയെത്തുമെന്ന് സൂചന
എൻഎസ്എസിനെ വിഴുങ്ങാൻ ആണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ നേതൃത്വം ജാഗരൂകരായിരിക്കണമെന്നും കോടിയേരി സൂചിപ്പിച്ചു. എന്‍.എസ്.എസ് ജാഗ്രത പുലര്‍ത്തണം. എന്‍എസിഎസിനെ വിഴുങ്ങാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. നേരത്തെ എസ്.എന്‍.ഡി.പി.യെ വരുതിയിലാക്കാനും ആര്‍എസ്എസ് ഇത്തരം ശ്രമങ്ങള്‍ നടത്തി. അപകടം തിരിച്ചറിഞ്ഞപ്പോള്‍ എസ്.എന്‍.ഡി.പി കുതറി മാറി. മന്നത്ത് പത്മനാഭന്‍ മുന്നോട്ട് വെച്ച ആശയമാണ് വനിതാ മതിലിലൂടെ സ്ത്രീകള്‍ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Read More: ഈ രണ്ട് സേവനങ്ങള്‍ക്ക് ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമല്ല; നിയമഭേദഗതിക്ക് അംഗീകാരം
ജനുവരി ഒന്നിന് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത് മതനിരപേക്ഷതയുടെ മതിലാണ്. എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന വനിതാ മതില്‍ എങ്ങനെ വര്‍ഗീയ മതിലാകും?. മനുഷ്യ സ്ത്രീകളുടെ മതിലാണ് ജനുവരി ഒന്നിന് ഉയരുന്നത്. അത് ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ കൃസ്ത്യാനികളുടെയോ അല്ല എന്നും കോടിയേരി പറഞ്ഞു.
Read More: ഫെയ്‌സ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയാന്‍
മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. സ്ത്രീ പുരുഷ സമതത്വത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്. ചില കാര്യങ്ങളില്‍ ധാര്‍ഷ്ട്യം ആവശ്യമാണ്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കമാണ് എന്‍എസ്എസ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ കോടിയേരി സര്‍ക്കാറിന്റെ ഒരു നയാ പൈസ പോലും വനിതാ മതിലിന് ചെലവാക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here