മനോജ് പ്രസാദിന് ജാമ്യം

manoj prasad granted bail

മുൻ സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്ഥാനയ്ക്ക് വേണ്ടി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ മനോജ് പ്രസാദിന് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം നൽകിയത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിക്ഷേപക ബാങ്കറാണ് മനോജ് പ്രസാദ്.

സ്‌പെഷ്യൽ സിബിഐ ജഡ്ജായ സന്തോഷ് സ്‌നേഹി മൻ ആണ് പ്രസാദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ 17 ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനോജ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top