ഗോള്‍ വേട്ടയില്‍ ഒന്നാമന്‍; മെസിക്ക് സുവര്‍ണ പാദുകം, റെക്കോര്‍ഡ്

യൂറോപ്പിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി അഞ്ചാം തവണയും ബാഴ്‌സയുടെ അര്‍ജന്റീന താരം ലെയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള സുവര്‍ണ പാദുകം മെസി സ്വന്തമാക്കി.
അഞ്ചാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ 34 ഗോളുകള്‍ ബാഴ്‌സക്കായി മെസി നേടിയിരുന്നു. ലിവര്‍പൂളിന്റെ മുഹമ്മദ് സലാ 32 ഗോളുകളുമായി രണ്ടാം സ്ഥാനത്ത്. 2009/ 10, 2011/12, 2012/13, 2016/17 എന്നീ സീസണുകളിലും മെസി തന്നെയാണ് സുവര്‍ണ പാദുകം നേടിയത്. നാലു തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here